തലശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വിലവരുന്ന ബ്രൗൺഷു​ഗറുമായി മൂന്ന് പേർ പിടിയിൽ


Advertisement

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബ്രൗൺഷു​ഗറുമായി മൂന്ന് പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഷുഹൈബ്, നാസർ, മുഹമ്മദ് അക്രം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 250 ​ഗ്രാം ബ്രൗൺ ഷു​ഗർ പിടികൂടി.

Advertisement

മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിലാണ് തലശ്ശേരിയിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. വിപണിയിൽ 13 ലക്ഷത്തോളം രൂപാ വിലവരുന്ന ബ്രൗൺ ഷു​ഗറാണ് തലശ്ശേരി പോലിസ് പിടികൂടിയത്.

Advertisement
Advertisement