ബി.ജെ.പി ജില്ലാ കമ്മിറ്റിയിലേയ്ക്ക് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് ഭാരവാഹികള്‍


Advertisement

കൊയിലാണ്ടി: ബി.ജെ.പി.യുടെ പുന:സംഘടിപ്പിച്ച ജില്ലാകമ്മിറ്റിയില്‍ കൊയിലാണ്ടിയില്‍ നിന്നും മൂന്നു ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പ്രഖ്യാപിച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയിലാണ് കൊയിലാണ്ടി മണ്ഡലത്തിന് പ്രാതിനിധ്യം ലഭിച്ചത്.

Advertisement

നേരത്തെ കൊയിലാണ്ടിമണ്ഡലം പ്രസിഡണ്ടായിരുന്ന എസ്സ്.ആര്‍. ജയ്കിഷ്, നോര്‍ത്ത് ജില്ലയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ ട്രഷറര്‍ ആയിരുന്ന വി.കെ.ജയന്‍, മുന്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന അഡ്വ: വി. സത്യന്‍ എന്നിവര്‍ ജില്ലാ വൈസ്.പ്രസിഡണ്ടുമാരായി തിരഞ്ഞെടുത്തു.

Advertisement
Advertisement