കൊയിലാണ്ടിയിലെ അടക്കം യാത്രക്കാര്‍ക്ക് ഇനി ആശ്വാസം; യശ്വന്തപൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ മൂന്ന് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡീ റിസര്‍വ്വ് ചെയ്യാന്‍ തീരുമാനം
കോഴിക്കോട്: മലബാറിലെ ട്രയിന്‍ യാത്രികരുടെ ദൂരിതത്തിന് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി സതേണ്‍ റെയില്‍വേ. കൊയിലാണ്ടിയിലെ അടക്കം യാത്രക്കാര്‍ക്ക് ഇനി ആശ്വാസം. യശ്വന്തപൂര്‍- കണ്ണൂര്‍ എക്‌സ്പ്രസില്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ മൂന്ന് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡീ റിസര്‍വ് ചെയ്യാന്‍ തീരുമാനിച്ചതായി സതേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്ഷ്യല്‍ മാനേജര്‍ നീനു ഇട്ടിയേര അറിയിച്ചു.
s9, s10, s11 എന്നീ കോച്ചുകളാണ് യശ്വന്തര എക്‌സ്പ്രസില്‍ ഡീ റിസര്‍വ്വ് ചെയ്യുക. 2024 ജനുവരി 20 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
കോഴിക്കോട് രാവിലെ 7.37 ന് എത്തുന്ന യശ്വന്തര എക്‌സ്പ്രസ് കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാവും.
നിലവില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളില്‍ വലിയ തോതിലുളള തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ കൂടുതല്‍ കോച്ചുകള്‍ ഡീ റിസര്‍വ് ചെയ്യണമെന്ന് സതേണ്‍ റെയില്‍വേയോട് ആവശ്യപ്പെടുകയായിരുന്നു.