വിഷയങ്ങളെ ആഴത്തിലറിയാൻ ” മുന്നേറ്റം”; കുടുബശ്രീ പ്രവർത്തകർക്കായി കൊയിലാണ്ടിയിൽ ത്രിദിന ശിൽപശാല


Advertisement

കൊയിലാണ്ടി: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ ” മുന്നേറ്റം” തൃദിന ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർമാർക്കായി സംഘടിപ്പിച്ച ശിൽപ്പശാല കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

Advertisement

നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, പി.കെ.രഘുനാഥ്, സി.ഡി.എസ് അധ്യക്ഷ രായ എം.പി. ഇന്ദുലേഖ, വിപിന എന്നിവർ സംസാരിച്ചു.

Advertisement

വിവിധ വിഷയങ്ങളിലായി പി.സി.കവിത, സി.അജിത്കുമാർ എന്നിവർ ശിൽപ്പശാല നയിച്ചു. ശിൽപ്പശാലയുടെ സമാപന സമ്മേളനം വെള്ളിയാഴ്ച മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisement

Summary:  three-day workshop for Kudubashree workers at Koyilandy