കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് മൂന്നുപേര്‍ പിടിയില്‍


Advertisement

കോഴിക്കോട് : കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് മൂന്നുപേര്‍ പിടിയില്‍. വലിയങ്ങാടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ബേപ്പൂര്‍ പെരച്ചനങ്ങാടി അദീപ് മഹലില്‍ അദീപ് മുഹമദ്ദ് സാലി.കെ. പി ( 36 ) അരക്കിണര്‍ സ്വദേശി മാത്തോട്ടം വലിയകത്ത് ഹൗസില്‍ സര്‍ജിത്ത് ( 34), പയ്യാനക്കല്‍ സ്വദേശി കുറ്റിക്കാട് നിലം പറമ്പ് ഷിഫാസ് ഹൗസില്‍ മുഹമദ്ദ് നഹല്‍ (30) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ടൗണ്‍ എസ്.ഐ സുലൈമാന്‍ ബിയുടെ നേതൃത്വത്തിലുള്ള
ടൗണ്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement

വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ബീച്ച് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ പരിശോധനയിലാണ് 41ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പിടികൂടിയ അദീപിന് മുമ്പ് കുന്ദമംഗലം മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കളവ് കേസുണ്ട്.

Advertisement

ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ കെ.അബ്ദുറഹ്‌മാന്‍, എ.എസ്.ഐ അനീഷ് മുസ്സേന്‍ വീട്, അഖിലേഷ് കെ, സുനോജ് കാരയില്‍, സരുണ്‍ കുമാര്‍ പി.കെ, ലതീഷ് എം.കെ, ഷിനോജ്.എം, ശ്രീശാന്ത് എന്‍.കെ, അഭിജിത്ത്.പി, അതുല്‍ ഇ.വി, തൗഫീക്ക് ടി.കെ, ദിനീഷ് പി.കെ, മുഹമ്മദ് മഷ്ഹൂര്‍.കെ എം, ടൗണ്‍ എസ്.ഐമാരായ ഷബീര്‍, കിരണ്‍, എ.എസ്.ഐ സജീവന്‍, എസ്.സി.പി.ഒ മാരായ ബിനില്‍ കുമാര്‍, വിജീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement