കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ പിടിയില്‍; പിന്നില്‍ കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം


കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായിരിക്കുന്നത്.

കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

നെഴ്സിങ് റിക്രൂട്ടിങുമായ ബന്ധപ്പെട്ട് തട്ടിപ്പുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. കുട്ടിയുടെ അച്ഛന്‍ നഴ്സുമാരുടെ സംഘടനായ യുഎന്‍എയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. ഈ സംഘടനയില്‍പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്.