അങ്കത്തട്ടിലെ ആവേശ പോരാട്ടത്തിനൊടുവിൽ കപ്പുയർത്തി തിരുവങ്ങൂർ എച്ച്.എസ്.എസ്; കൊയിലാണ്ടി കലാ മാമാങ്കത്തിന് തിരശ്ശീല വീണു; വിജയികൾ ആരൊക്കെയെന്നറിയാം
കൊയിലാണ്ടി: കലാമികവിൽ പ്രതിഭകൾ ഇഞ്ചോടിഞ്ച് മാറ്റുരച്ച മത്സരങ്ങൾക്കൊടുവിൽ കലാ മാമാങ്കത്തിൽ കപ്പുയർത്തി തിരുവങ്ങൂർ എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ നടന്ന സബ് ജില്ല സ്കൂൾ കലോത്സവത്തിനൊടുവിലാണ് മികവുറ്റപ്രകടനങ്ങളുമായി തിരുവങ്ങൂർ എച്ച് എസ്.എസ് ഓവറോൾ കിരീടം നേടിയത്. ഇതോടെ നാലു നാൾ നീണ്ടു നിന്ന കലയുടെ ഉത്സവ ദിനങ്ങൾക്ക് കൊയിലാണ്ടിയിൽ തിരശ്ശീല വീണു.
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി കൊയിലാണ്ടി എച്ച്.എസ് – എച്ച്.എസ്.എസ് വിഭാഗത്തിൽ റണ്ണറപ്പായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊയിലാണ്ടി മാപ്പിള എച്ച്.എസ്.എസ് കിരീടം നേടി. യു.പി വിഭാഗത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ് ഉം ജി.എം.യു.പി വേളൂരും ഒന്നാം സ്ഥാനം പങ്കിട്ടു.
എൽ.പി വിഭാഗത്തിലും വാശിയേറിയ മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം രണ്ടു സ്കൂളുകളും തമ്മിൽ പങ്കിട്ടെടുക്കുകയായിരുന്നു. തിരുവങ്ങൂർ എച്ച്.എസ്.എസ് ഉം പെരുവട്ടൂർ എൽ.പി യും എന്നിവർ പങ്കിട്ടു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗത്തിൽ റണ്ണർ അപ്പും നേടിയാണ് തിരുവങ്ങൂർ കലാ മേളയിൽ കപ്പിൽ മുത്തമിട്ടത്. ഇതിനോടൊപ്പം അറബി, സംസ്കൃത മേളയിലും തിരുവങ്ങൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള വാശിയേറിയ പോരാട്ടങ്ങൾക്കായിരുന്നു കൊയിലാണ്ടി ഉപജില്ലാ കലോത്സവം കഴിഞ്ഞ ദിവസങ്ങളിൽ വേദിയായത്. കോവിഡ് നിശ്ചലമാക്കിയ രണ്ടു വർഷത്തെ ഉത്സവ ആവേശങ്ങൾ തിരികെ കൊണ്ടുവരുന്ന ഗംഭീര നാളുകൾ. ഭരതനാട്യവും, കോല്‍ക്കളിയും, കേരളനടനവും, കുച്ചിപ്പുടിയുമെല്ലാം അരങ്ങ് വാണപ്പോള്‍ ആസ്വാദക മനസ്സുകള്‍ ആവേശത്തിമര്‍പ്പിലായിരുന്നു.
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബൈജ റാണി, ജെ.എൻ പ്രേം ഭാസിൻ ,കെ.എം .ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, പി.പി.സുധ, പി വൽസല, ബിജേഷ് ഉപ്പാലക്കൽ, കെ.എം സോഫിയ, വി. ശുചീന്ദ്രൻ, ഷാജി.എൻ ബാലറാം, എം.പി നിഷ, ലൈസ എന്നിവർ സംസാരിച്ചു.
എച്ച്.എസ് + എച്ച്.എസ്.എസ്
എച്ച്.എസ് + എച്ച്.എസ്.എസ് ഓവറോൾ തിരുവങ്ങൂർ എച്ച്.എസ്.എസ്
എച്ച്.എസ് + എച്ച്.എസ്.എസ് റണ്ണറപ്പ് – ജി.എം.വി.എച്ച്.എസ് എസ് കൊയിലാണ്ടി
എച്ച്.എസ്.എസ്
ചാമ്പ്യൻഷിപ്പ് – ജി.എം.വി.എച്ച്.എസ് എസ് കൊയിലാണ്ടി
റണ്ണറപ്പ് – തിരുവങ്ങൂർ എച്ച്.എസ്.എസ്
എച്ച്.എസ്
ചാമ്പ്യൻഷിപ്പ് – തിരുവങ്ങൂർ എച്ച്.എസ്.എസ്
റണ്ണറപ്പ്- ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി
യു.പി
ചാമ്പ്യൻഷിപ്പ് – തിരുവങ്ങൂർ എച്ച്.എസ്.എസ്, ജി.എം.യു.പി വേളൂർ
റണ്ണറപ്പ്- കുറുവങ്ങാട് സെൻട്രൽ യു.പി
എൽ.പി
ചാമ്പ്യൻഷിപ്പ് – തിരുവങ്ങൂർ എച്ച്.എസ്.എസ്, പെരുവട്ടൂർ എൽ.പി
റണ്ണറപ്പ്-കുറുവങ്ങാട് സെൻട്രൽ
എച്ച്.എസ് അറബിക്
ചാമ്പ്യൻഷിപ്പ് – തിരുവങ്ങൂർ എച്ച്.എസ്.എസ്
റണ്ണറപ്പ് – ഐ സി.എസ് എച്ച്.എസ് കൊയിലാണ്ടി.
യു.പി അറബിക്
ചാമ്പ്യൻഷിപ്പ് – കാവും വട്ടം മുസ്ലീം യു.പി
റണ്ണറപ്പ് – ജി.എം.യു.പി വേളൂർ
എൽ.പി അറബിക്
ചാമ്പ്യൻഷിപ്പ് – കാവും വട്ടം മുസ്ലീം യു.പി.
റണ്ണറപ്പ് – ചേമഞ്ചേരി യു.പി
എച്ച്.എസ് സംസ്കൃതം
ചാമ്പ്യൻഷിപ്പ് – തിരുവങ്ങൂർ എച്ച്.എസ്.എസ്
റണ്ണറപ്പ് – പൊയിൽക്കാവ് എച്ച്.എസ്.എസ്
യു.പി സംസ്കൃതം
ചാമ്പ്യൻഷിപ്പ് – അരിക്കുളം യു.പി
റണ്ണറപ്പ് – കാരയാട് യു.പി