തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം; കോഴിക്കോട് സ്‌റ്റേഷനില്‍ എത്തുന്ന സമയത്തിലും മാറ്റം, മേയ് 13 മുതല്‍ പുതിയ സമയക്രമം


കോഴിക്കോട്: തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ്(20632)ന്റെ സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ കോഴിക്കോട്, എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം.

മേയ് 13 തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. കോഴിക്കോട് നിലവില്‍ രാത്രി 9.23 ന് എത്തുന്ന ട്രെയിന്‍ പുതിയ ടൈംടേബിള്‍പ്രകാരം 9.32 ന് ആണ് എത്തുക. 9.34 ന് സ്റ്റേഷനില്‍ നിന്ന് യാത്ര പുനാരംഭിക്കും.

എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 6.35-ന് എത്തുന്ന ട്രെയിന്‍ പുതിയ ടൈംടേബിള്‍ പ്രകാരം 6.42-നാണ് എത്തിച്ചേരുക. 6.45 സ്റ്റേഷനില്‍നിന്ന് യാത്രപുനരാരംഭിക്കും.

സ്റ്റേഷൻ – എത്തിച്ചേരുന്ന സമയം – പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ (പുതുക്കിയ സമയം)

എറണാകുളം ജംഗ്ഷൻ 6.42 – 6.45

തൃശ്ശൂര്‍ 7.56 – 7.58

ഷൊർണൂർ 8.30 – 8.32

തിരൂർ 9.02 – 9.04

കോഴിക്കോട് 9.32 – 9.34

കണ്ണൂർ 10.36 – 10.38

കാസർകോട് 11.46 – 11.48