കോഴിക്കോട് വീട്ടിലെ കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു


Advertisement

കോഴിക്കോട്: വീട്ടിലെ കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജയാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.

Advertisement

വീട്ടിലെ കുളിമുറിയിൽ നിന്നാണ് കദീജയ്ക്ക് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

Advertisement
Advertisement