സ്ഥലംമാറ്റം ലഭിച്ച പ്രിയ അധ്യാപകന് യാത്രയയപ്പ് നല്‍കി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മിറ്റി


Advertisement

പയ്യോളി: സ്ഥലം മാറ്റം ലഭിച്ച തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ എന്‍.എം. മൂസക്കോയ മാസ്റ്റര്‍ക്ക് പി.ടി.എ. കമ്മിറ്റി യാത്രയയപ്പ് നല്‍കി.

Advertisement

നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയ്ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. പി.ടി.എ. പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement

ഡെപ്യൂട്ടി പ്രധാന അധ്യാപിക കെ.എം. ആബിദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിനു കാരോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. രഞ്ജിത്ത്, രാജീവന്‍ സി., യു.കെ. അനിത, രാജേഷ് കളരിയുള്ളതില്‍, സി. മോളി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.ടി.എയുടെ ഉപഹാരവും അംഗങ്ങള്‍ ചേര്‍ന്ന് മൂസകോയ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു.

Advertisement