തിക്കോടി ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരില്‍ മൂന്നുപേരുടെ സംസ്‌കാരം ഇന്ന്; ബിനീഷിന്റെ സംസ്‌കാരം നാളെ


തിക്കോടി: തിക്കോടി ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരില്‍ മൂന്നുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. കല്‍പ്പറ്റ സ്വദേശഇകളായ ബിനീഷ്, ഫൈസല്‍, അനീസ, വാണി എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

സി.പി.എം കല്‍പ്പറ്റ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ ബിനീഷിന്റെ മൃതദേഹം കല്‍പ്പറ്റ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബിനീഷിന്റെ ഭാര്യ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ നാട്ടിലെത്തിയശേഷം നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

തിക്കോടി കല്ലകത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരാണ് തിരയില്‍പ്പെട്ടത്. ഒരാള്‍ മാത്രം രക്ഷപ്പെട്ടു. വയനാട് നിന്നുള്ള 26 അംഗ വിനോദയാത്രാ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍.