എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ്; അഴിയൂർ – മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ 15 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ


Advertisement

അഴിയൂർ: അഴിയൂർ- മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മാഹി വിദേശമദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. പടിഞ്ഞാറേ തെരുവിൻതാഴ ഷൈജനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 കുപ്പികളിലായി 7.5 ലിറ്റർ മദ്യം പിടിച്ചെടുത്തു.

Advertisement

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ ഓഫീസ് ടീം , കോഴിക്കോട് ഐബി പ്രമോദ് പുളിക്കൂൽ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ് ,ഷിജിൻ , ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

Advertisement

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വ്യാപക പരിശോധനയാണ് എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നത്. നിരവധി മദ്യക്കടത്ത് കേസുകൾ കഴിഞ്ഞ ദിവസങ്ങളിലായി പിടികൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന വ്യാപകമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Advertisement
 

Description: Thikodi native arrested with 15 bottles of Mahi liquor