തിക്കോടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ മാസ്റ്റര്‍ അന്തരിച്ചു
തിക്കോടി: തിക്കോടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുറക്കാട് കനാ നിവാസില്‍ ഇ.കെ കുമാരന്‍ മാസ്റ്റര്‍ അന്തരിച്ചു.എണ്‍പത്തിനാല് വയസായിരുന്നു.
2005-2010കാലഘട്ടത്തില്‍ തിക്കോടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇതിന് മുമ്പ് തിക്കോടി പഞ്ചായത്ത് അംഗമായിരുന്നു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്..
ജനതാദള്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒപ്പമായിരുന്ന അദ്ദേഹം സംഘടനയുടെ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ടീച്ചേഴ്‌സ് സെന്റര്‍ എന്ന സംഘടനയുടെ സംസ്ഥാന തല പ്രവര്‍ത്തകനും ആയിരുന്നു. സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം നല്ല എഴുത്തുകാരന്‍ കൂടിയായിരുന്നു. അദ്ദേഹം എഴുതിയ ‘അവരും ജീവിക്കുന്നു’ എന്ന നാടകം വലിയ ശ്രദ്ധനേടിയിരുന്നു.
എ.കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ മുൻ സെക്രട്ടറി, പെൻഷനേഴ്സ് യുനിയൻ, സീനിയർ സിറ്റിസൺസ് ഫോറം എന്നിങ്ങനെ നാനാ നിലകളിൽ പ്രവർത്തിച്ചു. തിക്കോടിയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന കുമാരൻ മാസ്റ്റർ നിരവധി പ്രക്ഷോഭ സമരങ്ങളിൽ നായകത്വം വഹിച്ചു.
പുറക്കാട് ഭാഗത്തെ ഒട്ടേറെ സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സൗഹൃദം പുറക്കാട് എന്ന സാംസ്‌കാരിക സംഘടനയുടെ രക്ഷിധികാരിയാണ്.
പരേതരായ ചെറിയേക്കന്‍-കുട്ടൂലി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത(റിട്ടേഡ് സർക്കാർ ജീവനക്കാരി) മക്കൾ: ശ്രീകല (അധ്യാപിക) സുധീർ ബാബു (റിട്ടേഡ് പ്രിൻസിപ്പൽ ജി.വി. എച്ച് .എസ് പേരാമ്പ്ര) സുനിൽ ബാബു (ഐ, എച്ച്, ആർ.ഡി കോഴിക്കോട്.) മരുമക്കൾ: ഗണേശൻ കുനിയൽ (റിട്ടേഡ് പ്രഫസർ ഗവ: കോളേജ് കൊയിലാണ്ടി.) സിംന (കൂത്താളിവൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ) ലിജി (സി.എം, എച്ച്, എസ്, എസ് മണ്ണൂര്) സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, മാണിക്യം ടീച്ചർ, കല്യാണിടിച്ചർ. ശവസംസ്കാരം ഇന്ന് ( 4-6-23) വൈ :4 മണിക്ക്. അനുശോചന യോഗം 5 മണിക്ക് പുറക്കാട് ടൗണിൽ നടക്കും.