കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിനെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊയിലാണ്ടി: കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡണ്ടായി പ്രദീപ് സായിവേൽ, സെക്രട്ടറിയായി പങ്കജഷാൻ എം എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി മൻസൂർ കെ, ടി.ടി രാമചന്ദ്രൻ, ഭവീഷ് പി.കെ. ശുഭ ടി.വി, ജോയിന്റ് സെക്രട്ടറിമാരായി രാജേഷ് കുമാർ ആർ.പി, അനിലാൽ സി.വി, ദിജീഷ് കുമാർ ടി, അനിൽകുമാർ മരക്കുളം, ഖജാൻജിയായി രജീഷ് ഇ.കെ എന്നിവരെയും തെരഞ്ഞെടുത്തു.