വെള്ളക്കെട്ടും ചെളിയും ഇനി പഴയ കഥയാവും; കൊയിലാണ്ടി നഗരസഭയിലെ തേവര്‍കുളം കാട്ടുകുനി നിലംറോഡ് യാഥാര്‍ത്ഥ്യമായി


Advertisement

കൊയിലാണ്ടി: നഗരസഭയിലെ പതിനൊന്നാംവാര്‍ഡിലെ തേവര്‍കുളം കാട്ടുകുനി നിലം റോഡ് യാഥാര്‍ത്ഥ്യമായി. ആറുലക്ഷത്തോളം രൂപയോളം ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. 150 മീറ്ററോളം വരുന്ന വരുന്ന കോണ്‍ക്രീറ്റ് പാതയാണിത്.

Advertisement

പുതിയോട്ടില്‍ ചെക്കോട്ടി സ്മാരക റോഡ് അഥവാ പി.സി റോഡ് എന്നാണ് ഈ റോഡ് അറിയപ്പെടുന്നത്. ബൈപ്പാസ് റോഡ് വന്നതോടെ നിരവധിയാത്രക്കാര്‍ ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. വയല്‍ പ്രദേശമായതിനാല്‍ മഴക്കാലത്ത് ഈ പ്രദേശത്തെ വീട്ടുകാര്‍ക്ക് യാത്രാദുരിതമായിരുന്നു. അതിനാണ് പുതിയ റോഡ് വന്നതോടെ പരിഹാരമായിരിക്കുന്നത്.

Advertisement
Advertisement

Summary: Thevarkulam Kattukuni Nilam Road in Koyilandy Municipality has become a reality