കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. അരങ്ങാടത്ത്, ചെങ്ങോട്ടുകാവ് പാലം രാമകൃഷ്ണ മഠം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും എച്ച്.ടി ലൈനില്‍ മെയിന്റന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടാകില്ല. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ 9 30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ദര്‍ശനമുക്ക് റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗം, നെല്ലിക്കോട്ട് കുന്ന് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും 11കെ.വി ലൈനിലേക്ക് വീഴാറായ മരം മുറിക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടാകില്ല.