കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
പൂക്കാട് സെക്ഷന്‍: മുത്തുബസാര്‍, നോബിത, കൃഷ്ണന്‍ കിടാവ്, തോരായിക്കടവ്, തുവ്വക്കോട് കോളനി, ശിശുമന്ദിരം, ഗ്യാസ് ഗോഡൗണ്‍, തുവ്വക്കോട് പോസ്‌റ്റോഫീസ്, തുവ്വക്കോട് എ.എം.എച്ച്. ഹാജിമുക്ക്, പൂക്കാട് ഈസ്റ്റ്, കൊളക്കാട്, സൗത്ത് കൊളക്കാട്, കോട്ടമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ചെങ്ങോട്ടുകാവ് കനാല്‍, ചെങ്ങോട്ടുകാവ് എം.എം, ചെങ്ങോട്ടുകാവ് പള്ളി, പിലാച്ചേരി ടെമ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും.
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍:
ചിങ്ങപുരം ഫീഡറില്‍ സബ് സ്റ്റേഷന്‍ വര്‍ക്കിന്റെ ഭാഗമായി കന്നൂര് സബ് സ്റ്റേഷന്‍ മുതല്‍ ചിറ്റാരിക്കടവ് മരുതൂര്, കുന്നത്ത് മീത്തല്‍, മൂഴിയ്ക്ക് മീത്തല്‍, അണേല, പടന്നയില്‍, തോട്ടോളി താഴെ, ആഴാവില്‍ താഴെ, മഞ്ഞളാട് കുന്ന്, പറയച്ചാല്‍, കോമച്ചങ്കണ്ടി, വാളിക്കണ്ടി, കാവുംവട്ടം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4.30വരെ വൈദ്യുതി മുടങ്ങും.