കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (25.09.2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 9 മണിമുതല്‍ വൈകിട്ട് 3 മണി വരെയാണ് വൈദ്യുതി തടസ്സം നേരിടുക.

സൗത്ത് സെക്ഷന്‍ പരിധിയിലെ വെങ്ങളം കല്ലട ട്രാന്‍സ്‌ഫോമറിലും, വെങ്ങളം പള്ളി ട്രാന്‍സ്‌ഫോമറില്‍ നിന്നും ബൈപ്പാസിന്റെ സര്‍വീസ് റോഡുള്ള ഭാഗങ്ങളിലുള്ള ലൈനിലുമാണ് നാളെ വൈദ്യുതി മുടങ്ങുക. നാഷണല്‍ ഹൈവേയുടെ പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്.