മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറക്കണ്ട; കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ടൗൺ, പന്തലായനി പെരുവട്ടൂർ, കണയങ്കോട്, കോമത്തുകര, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ രാവിലെ 9മണി മുതല്‍ 4മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക.

ഏരിയല്‍ ബണ്ടില്‍ഡ് കേബിള്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.