കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മാവിന്‍ ചുവ്, കാട്ടുവയല്‍, കുറുവങ്ങാട്, നടേരി, പെരുവട്ടൂര്‍, ചാലോറ, രാമുറോഡ്, അമൃത സ്‌കൂള്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും എച്ച്.ടി ലൈനില്‍ ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് വൈദ്യുതി മുടങ്ങുക.

ശിവ ടെമ്പിള്‍, ശക്തി കാക്രാട്ട് കുന്ന് എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയും വൈദ്യുതി മുടങ്ങും. നെല്ലികോട്ട് കുന്ന്, ദര്‍ശന, ഹോമിയോ എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ എട്ടുമണി മുതല്‍ അഞ്ച് മണിവരെയും വൈദ്യുതി വിതരണം തടസപ്പെടും.

Summary: There will be power outage at various places in Koyilandy