കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (28.12.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (28.12.2024) വൈദ്യുതി മുടങ്ങും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഭാഗികമായി അരങ്ങാടത് ബ്രിഡ്ജ് ഭാഗം, പുനത്തുപടിക്കല്‍ റോഡ് ഭാഗം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.
അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള തിരുവങ്ങായൂര്‍ ടെമ്പിള്‍, ഏക്കാട്ടൂര്‍, ചാലില്‍ പള്ളി കുഞ്ഞാലി മുക്ക്, എ.കെ.ജി സെന്റെര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.