കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് പോസ്റ്റ് ഓഫീസ്, തുവ്വക്കോട് എ.എം.എച്ച്, തുവ്വക്കോട് കോളനി, ശിശുമന്ദിരം, തോരായിക്കടവ്, ഗ്യാസ് ഗോഡൗണ്‍, കൊളക്കാട്, തെക്കെ കൊളക്കാട്, കോട്ടമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ രാവിലെ 7.15 മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ വൈദ്യുതി മുടങ്ങും.

തിരുവങ്ങൂര്‍ ടെമ്പിള്‍, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എച്ച്.ടി ലൈന്‍ മെയിന്റന്‍സിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.