കൊയിലാണ്ടി, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സെക്ഷൻ പരിധിയിൽ നാളെ രാവിലെ 7.30 മുതൽ 11മണി വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ 10.30 വരെ കൊയിലാണ്ടി സബ്സ്റ്റേഷനിൽ നിന്നുള്ള ചെങ്ങോട്ട് കാവ്, ചിങ്ങപുരം, നന്തി, ഹാർബർ, കൊയിലാണ്ടി എന്നീ ഫീഡറുകൾ ഓഫ് ആയിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ചിങ്ങപുരം ഫീഡറിലും നന്തി ഫീഡറിലും പുതുതായി സ്ഥാപിച്ച അണ്ടർ ഗ്രൗണ്ട് കേബിൾ ലോഡ് ചെയ്യുന്ന വര്‍ക്കുള്ളതിനാലാണ് വൈദ്യുതി മുടങ്ങുന്നത്‌.

മൂടാടി സെക്ഷൻ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നെല്ലൂളി താഴ, കൊയിലോത്തും പടി ഭാഗങ്ങളിൽ രാവിലെ 7.30 മുതൽ 11 മണി വരെയും, പുളിയഞ്ചേരി ഹെൽത്ത് സെൻ്റർ കണ്ണികുളം പള്ളി ഭാഗങ്ങളിൽ രാവിലെ 11.00 മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും.