കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ നാളെ (9-07-2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുത്തു ബസാർ, നോബിത എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും കൃഷ്ണൻ കിടാവ് ട്രാൻസ്ഫോർമറിൻ്റ കുറ്റ്യാടികുന്ന് മുതൽ പാലോട്ട് മുക്ക് വരെയുള്ള ലൈനിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലുമാണ്‌ വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പിഡബ്ല്യുഡി റോഡ് വര്‍ക്കിന് വേണ്ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാലാണ്‌ വൈദ്യുതി മുടങ്ങുന്നത്.