അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ നാളെ (19.6.2024) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 10.30 വരെ ഒറ്റക്കണ്ടം, എ.ജി പാലസ് മഞ്ഞിലാടുകുന്ന്, ബിസ്‌കറ്റ് ഫാക്ടറി എന്നീ ട്രാന്‍സ്‌ഫോര്‍മറുകക്ക് കീഴിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങും.

നായാടന്‍പുഴ , മുത്താമ്പി, കോഴിപ്പുറം കോളനി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലെ ഉപഭോക്താക്കള്‍ക്ക് 10.30 മണി മുതല്‍ 2.30 PM മണി വരെയും വൈദ്യുതി മുടങ്ങും. എച്ച് ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായണ് വൈദ്യുതി മുടങ്ങുന്നത് മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.