തെരഞ്ഞെടുപ്പ് ചൂട് കുറയും; കൊയിലാണ്ടി ടൗണിലും കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം


കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ അവസാനദിന കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ വിവിധ രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടൗണില്‍ ഉണ്ടായേക്കാവുന്ന തിരക്കുകളും മറ്റും പരിഗണിച്ചാണ് തീരുമാനം.

വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും കൊടിതോരണങ്ങളും അതത് രാഷ്ട്രീയപാര്‍ട്ടികള്‍ എടുത്തുമാറ്റുകയോ മറയ്ക്കുകയോ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. അതാത് ബൂത്തുകളില്‍ കൊട്ടിക്കലാശം പരിപാടികള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

പേരാമ്പ്ര, പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധികളിലും കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ഇരു സ്‌റ്റേഷനുകളിലും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഏപ്രില്‍24 ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമേ പേരാമ്പ്ര ടൗണില്‍ മൈക്ക് അന്‍സ്മെന്റ് നടത്താവൂവെന്നും നിര്‍ദേശമുണ്ട്.
വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും കൊടിതോരണങ്ങളും അതത് രാഷ്ട്രീയപാര്‍ട്ടികള്‍ എടുത്തുമാറ്റുകയോ മറയ്ക്കുകയോ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.