എല്ലാമാസവും അവസാന ഞായറാഴ്ച വന്നോളൂ; സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധനാ ക്യാമ്പുണ്ടാവും മൂടാടി കേളപ്പജി സ്മാരക വായനശാലയില്‍
മൂടാടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ മാസവും അവസാന ഞായറാഴ്ച നടക്കുന്ന പരിശോധ ഡോ. എം.എസ്.സിന്ദൂര ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് വി.വി.ബാലന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി. രാജന്‍, കെ.സത്യന്‍ വായനശാല സെക്രട്ടറി പി.കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Summary: There will be a free blood pressure and sugar testing camp at the Kelappaji Memorial Library, Moodadi