വിദേശികളും സ്വദേശികളുമായി ദിവസേന ഇവിടെ എത്തുന്നത് നിരവധി പേര്‍, ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷനും ലഭിച്ചു, ഇനിയും ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താത്തതെന്തേ; കാപ്പാട് ബീച്ചിനെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു


കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ലോകവിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിനെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യ ശക്തമാകുന്നു. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയും നിഡ്‌സ് ഫൌണ്ടേഷന്‍ കേരളയും ലോക വിനോദ സഞ്ചാരദിനത്തില്‍ ബ്ലു സീയില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനിലാണ് കേരള ടൂറിസം വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ദിവസേന വിദേശികളും സ്വദേശികളുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതോടെ ലോകോത്തര നിലവാരത്തിലേക്കാണ് കാപ്പാട് ഉയര്‍ന്നിരിക്കുന്നത് എന്നിട്ടും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പല പരിപാടികളിലും കാപ്പാടിനെ പരിഗണിക്കാറില്ലെന്നും അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്നും കാപ്പാടന്‍ കൈപ്പുഴ വീതിയും ആഴവും കൂട്ടി കോര പ്പുഴ അഴിമുഖംവരെ കായല്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാ നന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ മാന്‍ വി.കെ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ വി.ഷരീഫ് മാസ്റ്റര്‍, പുല്യത്ത് വത്സല,
ബ്ലു ഫ്‌ലാഗ് മാനേജര്‍ ഷിജിത്ത് രാജ്, വി.എം.മോഹനന്‍മാസ്റ്റര്‍, വി.കെ.വിനോദ്, നാസര്‍ കാപ്പാട് എന്നിവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷനില്‍ കാപ്പാട് ടൂറിസം കമ്മിറ്റിക്ക് രൂപം നല്‍കി. ഭാരവാഹികളായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.മൊയ്ദീന്‍കോയയെ പ്രസിഡന്റ്ായും വി.എം.മോഹനന്‍ മാസ്റ്ററെ ജനറല്‍ സെക്രെട്ടറിയായും ശശി കുനിയില്‍ ഖജാഞ്ചി, പഞ്ചായത്ത് മെമ്പര്‍ വി.ഷരീഫ് മാസ്റ്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ്, നൗഫല്‍ തിരുവങ്ങൂര്‍ വൈസ്.പ്രസിഡന്റ്, വി.കെ.വിനോദ് സെക്രെട്ടറിയായും തെരെഞ്ഞെടുത്തു.

summary: There is a demand to include Kappad Beach in the tourism map