വടകര അടക്കാതെരുവില്‍ രണ്ടംഗസംഘം കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു; മോഷണം നടത്തുന്നപ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍


Advertisement

വടകര: വടകര അടക്കാതെരുവിലെ പതിനഞ്ചോളം കടകളില്‍ വ്യാപക മോഷണം. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് കടകളില്‍ മോഷണം നടന്നത്. രണ്ട് പേരടങ്ങുന്ന സംഘം മാസ്‌കും തൊപ്പിയും ഉപയോഗിച്ച് മുഖം മറച്ചാണ് എത്തിയത്. കടകള്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികള്‍ കടകളില്‍ നിന്നും പണം കവര്‍ന്നതായി കട ഉടമകള്‍ പറഞ്ഞു.

Advertisement

അടക്കാത്തെരു കോഫി ഹൗസിന് സമീപമുള്ള അഞ്ചോളം കടകളും ടൗണ്‍ ഹാള്‍ പരിസരത്തുള്ള മറ്റു കടകളിലുമാണ് മോഷണം നടന്നത്. കടകളില്‍ സൂക്ഷിച്ചിരുന്ന ചില്ലറകള്‍ ഉള്‍പ്പെടെയുള്ള പണമാണ് നഷ്ടപെട്ടത്.

Advertisement

ടൗണ്‍ ഹാളിനു മുന്‍വശത്തുള്ള ഒരു സ്ഥാപനത്തില്‍ കളവ് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വടകര പോലീസ് അന്വേഷണം തുടരുകയാണ്. ഇതില്‍ ചില കടകളില്‍ മുന്‍പും മോഷണം നടന്നതായി വ്യാപാരികള്‍ പറഞ്ഞു.

Advertisement