കൊയിലാണ്ടി വെങ്ങളത്ത് കണ്ടി ശ്രീഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന നിലയില്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി വെങ്ങളത്ത് കണ്ടി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന നിലയില്‍. ക്ഷേത്രകമ്മിറ്റി മുത്താമ്പി ഐ.എന്‍.എ രാമുറോഡിലെ കവാടത്തിനരികില്‍ സ്ഥാപിച്ച ഭണ്ഡാരത്തിലെ പണമാണ് കവര്‍ന്നത്.

Advertisement

പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. രാവിലെ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ക്ഷേത്ര അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

Advertisement

എത്രരൂപ നഷ്ടമായെന്നത് വ്യക്തമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്സവ സമയത്താണ് അവസാനമായി ഭണ്ഡാരം തുറന്ന് പണമെടുത്തത്.

Advertisement