വടകര പഴയ സ്റ്റാൻഡിന് സമീപത്തെ പന്ത്രണ്ടോളം കടകളിൽ മോഷണം; മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ


Advertisement

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.

Advertisement

പണം , സാധനങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് പ്രാഥമിക വിവരം. പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടാവ് ആയുധവുമായി എത്തുന്നത് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു.

Advertisement

രണ്ട് വർഷം മുൻപ് മാർക്കറ്റ് റോഡിലെ കടയിലെ കൊല്ലപ്പെട്ട പുതിയാപ്പിലെ രാജന്റെ കടയിലും മോഷ്ടാവ് കയറിയിട്ടുണ്ട്. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ഒരു ബൈക്ക് ഇടവഴിയിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വടകര പോലിസ് , ഫോറൻസിക് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement

Summary: Theft in about twelve shops near Vadakara Old Stand