കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍, അന്വേഷണം ആരംഭിച്ച് പോലീസ്


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ 3 ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തിത്തുറന്ന നിലയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.

Advertisement

ഭണ്ഡാരത്തില്‍ നിന്നും ഏതാണ്ട് ആറായിരം രൂപയോളം നഷ്ടമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ക്ഷേത്രത്തിന് സമീപത്തുള്ള ഒരു കടയിലും മോഷണം നടന്നതായാണ് വിവരം.

Advertisement

കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement

സമീപത്തുള്ള സിസിടി പോലീസ് പരശോധിച്ചു വരികയാണ്. എസ്.ഐ അനീഷ്, സി.ഐ എംവി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.