ഇരിങ്ങത്ത് കുപ്പേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കുത്തി തുറന്ന നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു


കൊയിലാണ്ടി: ഇരിങ്ങത്ത് ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം നടത്തിയത്.

ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ആലിന് ചുവട്ടിലെ ഭണ്ഡാരത്തിലാണ് മോഷണം നടത്തിയത്. പൂജയുടെ പൈസയായിരുന്നു ഇതിനകത്തുണ്ടായിരുന്നത്. ഇന്ന് ഉച്ചയോട് കൂടി പരിസരവാസികളാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ന്നതായി കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാരെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പയ്യോളി പോലീസില്‍ ജീവനക്കാര്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.