കുറ്റ്യാടി മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു


കുറ്റ്യാടി: മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.

സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം.

നാലുപവന്റെ പാദസരം, രണ്ടുപവന്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ, ടോർച്ച്, രണ്ടായിരം രൂപ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. വീട്ടുകാര്‍ തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിരലടയാള വിദഗ്ദരും പോലീസും വീട്ടിലെത്തി പരിശോധന നടത്തി.

Summary: Theft at home in Maruthonkara, Kuttyad Gold and money were stolen.