കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ തീക്കുട്ടിച്ചാത്തന്‍ തിറയാടിയപ്പോള്‍- ചിത്രങ്ങള്‍ കാണാം
കോഴിക്കോടും കണ്ണൂരുമുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലാണ് തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടുന്നത്. ഓരോ നാടിനുമനുസരിച്ച് തീക്കുട്ടിച്ചാത്തന്‍ തിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വ്യത്യസ്തമാണ്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമര വിറകില്‍ ഹോമം ചെയ്ത് 41ാം ദിവസം തീക്കുട്ടിച്ചാത്തന്‍ ഉടലെടുത്തുവെന്നാണ് കിടാരത്തില്‍ ആടുന്ന തിറയുടെ പിന്നിലെ ഐതിഹ്യം. നിധീഷ് കുറുവങ്ങാടാണ് തിറകെട്ടിയാടിയത്.
ചിത്രങ്ങള്‍ കാണാം: