നന്തി മേല്‍പ്പാലത്തിനടിയിലെ മാലിന്യ കൂമ്പാരം എത്രയും വേഗം മാറ്റണം- യൂത്ത്‌ലീഗ്
നന്തിബസാര്‍: നന്തി മേല്‍പാലത്തിനടിയിലെ മാലിന്യ കൂമ്പാരം എത്രയും പെട്ടെന്ന മാറ്റണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മഴ കനത്തതിനാല്‍ പകര്‍ച്ചവ്യാധി രോഗങ്ങളും പടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനവാസകേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന മൂടാടി പഞ്ചായത്ത് ജനങ്ങളോട് കാണിക്കുന്ന വലിയ ക്രൂരതയാണെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
മാലിന്യം കുന്നുകൂടിയിട്ടും അത് എടുത്തുമാറ്റാതെ ഷീറ്റ് കൊണ്ട് മറച്ച് വെച്ചിരിക്കുകയാണെന്നും ജനവാസകേന്ദ്രങ്ങളല്ലാത്ത ഒഴിഞ്ഞ് കിടക്കുന്ന മറ്റുസ്ഥലങ്ങളിലേക്ക് ഈ മാലിന്യ കൂമ്പാരം അതിവേഗം മാറ്റണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മാറ്റം ചെയ്യാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി യൂത്ത്‌ലീഗ് രംഗത്തിറങ്ങുമെന്നും പറയുന്നു. പഞ്ചായത്തില്‍ ആദ്യഘട്ടം പരാതി നല്‍കുകയും രണ്ടാംഘട്ടം സെക്രട്ടറിയുമായി യൂത്ത്‌ലീഗ് നേതാക്കളായ കെ. കെറിയാസ്, പി.കെ മുഹമ്മദലി, സാലിം മുചുകുന്ന് എന്നിവര്‍ ചര്‍ച്ച നടത്തി.