‘ഡയാലിസീസ് സംവിധാനത്തിന് ജനങ്ങളുടെ കയ്യില്‍ നിന്നും കോടികള്‍ പിരിച്ചിട്ടും നഗരസഭ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല’; താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിച്ചു. മുന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് സമരം ഉദ്ഘാടനം ചെയ്തു. ഡയാലീസ് സംവിധാനത്തിന് ജനങ്ങളുടെ കയ്യില്‍ നിന്നും കോടികള്‍ പിരിച്ചിട്ടും നഗരസഭ ആശുപത്രിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക,
മോര്‍ച്ചറിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, 3 വര്‍ഷമായി നിലച്ച ഫ്രീസര്‍ സംവിധാനം തിരികെ കൊണ്ട് വരിക,
ഡയാലിസിസ് സെന്ററിന്റെ പേരില്‍ പിരിച്ചെടുത്ത വിനിയോഗത്തിന്റെ കണക്ക് പുറത്തുവിടുക,
മലിന ജല സംസ്‌കരണത്തിന് എസ്.ടി.പി സംവിധാനം ഉറപ്പുവരുത്തുക, പരസ്യങ്ങളിലും ഉദ്ഘാടനത്തിലും മാത്രമായ് ഒതുങ്ങിയ ലക്ഷ്യ പ്രസവ വാര്‍ഡ് തുറന്ന് പ്രവര്‍ത്തിക്കുക,
സി.ടി സ്‌കാന്‍ എക്‌സറേ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കുക, എപ്പോയിമെന്റ് എക്‌സ്‌ചേഞ്ചിലേ യോഗ്യതയുള്ളവരേ പുറത്തു നിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നിയമന അഴിമതിയും സ്വജന പക്ഷവാദവും അവസാനിപ്പിക്കുക!…
ലക്ഷകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് സംവിധാനം ഉടന്‍ ലഭ്യമാകുക ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസ സമരം.
തന്‍ഹീര്‍ കൊല്ലം അധ്യക്ഷനായ പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍,മുരളി തോറോത്ത്,അഡ്വ കെ വിജയന്‍,റാഷിദ് മുത്താമ്പി,സത്യനാഥന്‍ മടഞ്ചേരി,അരുണ്‍ മണമ്മല്‍, വി.ടി സുരേന്ദ്രന്‍, രജീഷ് വെങ്ങളത്ത്കണ്ടി, സായീഷ്, റംഷി കാപ്പാട് എന്നിവര്‍ സംസാരിച്ചു.
Summary: the-youth-congress-organized-a-one-day-fast-against-the-deplorable-condition-of-the-koilandi-taluk-hospital.