യൂത്ത് ടാലന്റ് ഫെസ്റ്റ്; വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്സ്


കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മറ്റി. യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍കളെയാണ് അനുമോദിച്ചത്.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.പിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അരവിന്ദന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായി മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷംനാസ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി രാജേഷ് കിഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം, റാഷിദ് മുത്താമ്പി, റംഷീദ് കാപ്പാട് കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ആദര്‍ശ് കെ.എം, ദൃശ്യ.എം, ഷഫീര്‍ കാഞ്ഞിരോളി, എന്നിവര്‍ സംസാരിച്ചു.