ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു


കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. തുറയൂർ വാഴയിൽ മീത്തൽ അതുൽ  ആണ് ആണ് മരിച്ചതെന്ന് കൊയിലാണ്ടി സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സജീവന്റെയും സിന്ധുവിന്റെയും മകനാണ്.

ഇന്നലെ വൈകിട്ട് പതിനൊന്നു മണിയോടെയാണ് അതുലിന്റെ മൃതദേഹം ചെങ്ങോട്ടുകാവ് റെയിൽ ട്രാക്കിൽ വീണ് കിടക്കുന്നത് നാട്ടുകാർ കണ്ടത്. ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഫയർഫോഴ്‌സിന്റെ ആംബുലൻസില്‍ ഇയാളെ താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു.

സഹോദരൻ – അനൽ.

ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു