സഹോദരന്റെ ജീവന്‍ രക്ഷിക്കാനായി കരള്‍ പകുത്ത് നല്‍കി; അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു


Advertisement

പയ്യോളി: സഹോദരന് കരള്‍ പകുത്ത് നല്‍കിയ യുവാവ് മരിച്ചു. തച്ചന്‍കുന്ന് അട്ടക്കുണ്ട് മുച്ചിരാന്‍ കടവത്ത് നസ്‌റുദ്ദീന്‍(33) ആണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Advertisement

പൂണൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹോദരന്‍ നൗഷലിനു വേണ്ടി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു നസ്‌റുദ്ദീന്‍.

Advertisement

ജനുവരി 3ന് ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയുണ്ടാവുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് യുവാവ് മരണപ്പെട്ടത്. സഹോദരന്റെ ചികിത്സാവശ്യാര്‍ത്ഥം അബുദാബിയില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു.

Advertisement

തുറയൂര്‍ ചരിച്ചില്‍ പള്ളി ഖബറിസ്ഥാനില്‍ കബറടക്കം നടത്തി. പിതാവ്: മൊയ്തു. മാതാവ്: മറിയം. ഭാര്യ: ഷബാന. മകന്‍: നഹിയാന്‍ മുഹമ്മദ്. സഹോദരങ്ങള്‍: നവാസ്, നൗഷല്‍, നഫ്‌സര്‍, നജീ ബ്, നഖ്ബി.