മഴക്കാലത്ത് റോഡും വീടും വെള്ളം കയറുന്ന സ്ഥിതി മാറും; പയ്യോളിയിലെ ഏരി പറമ്പില്‍ ഡ്രെയ്‌നേജ് കം റോഡിന്റെ പ്രവൃത്തി തുടങ്ങി


Advertisement

പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയിലെ ഏരി പറമ്പില്‍ ഡ്രെയ്‌നേജ് കം റോഡിന്റെ പ്രവൃത്തി തുടങ്ങി. 430 മീറ്റര്‍ ഡ്രയനേജും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന റോഡുമാണ് ഇപ്പോള്‍ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ഈ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്.

Advertisement

വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ എല്ലാ മഴക്കാലത്തും റോഡും വീടും വെള്ളം കയറി ജനങ്ങള്‍ പൊറുതിമുട്ടുന്ന സ്ഥിതിയാണിവിടെ. കോണ്‍ഗ്രീറ്റ് ബോക്‌സ് ഡ്രയനേജും ഇന്റര്‍ലോക്ക് പതിച്ച റോഡിനുമുള്‍പ്പെടെ 75 ലക്ഷം രൂപ ചിലവഴിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തീരദേശ റോഡുകളുടെ നവീകണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് നിര്‍മ്മാണ ചുമതല.

Advertisement

ഏരി പറമ്പില്‍ വെച്ചു നടന്ന ചടങ്ങില്‍ കാനത്തില്‍ ജമീല പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്.ഇ.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ എ.പി.റസാഖ്, പി.എം.റിയാസ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍.സി.മുസ്തഫ, പി.ബാലകൃഷ്ണന്‍, എ.പി.കുഞ്ഞബ്ദുള്ള, സജിത്ത്.പി.വി, പി.ടി.രാഘവന്‍, കെ.കെ.കണ്ണന്‍, യു.ടി.കരീം, ഷീന റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

Summary: The work of drainage cum road has started at payyoli eri parambil