പേരാമ്പ്ര മുളിയങ്ങലില്‍ തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കായല്‍മുക്ക് വയലിലെ വാളൂര്‍ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.

അനുവിനെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതുശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് അധികൃതരും സ്ഥലത്തുണ്ട്. പരിശോധനയ്ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കും.

പ്രജില്‍ ഇരിങ്ങണ്ണൂര്‍ ആണ് മരിച്ച അനുവിന്റെ ഭര്‍ത്താവ്. അച്ഛന്‍: അച്ഛന്‍:വാസു, അമ്മ: സരസ്വതി. സഹോദരന്‍:സദാനന്ദന്‍.