പേരാമ്പ്രയില്‍ ബസ്സ് യാത്രയ്ക്കിടെ യുവതി കുഴഞ്ഞുവീണു; സമയോചിതമായി ഇടപെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവര്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ്സില്‍ കുഴഞ്ഞു വീണ യുവതിയെ സമയോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവര്‍. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്നാന്‍ ബസിലായിരുന്നു സംഭവം.

കുറ്റ്യാടിയില്‍ നിന്നും ബസില്‍ കയറിയ യുവതിക്ക് പേരാമ്പ്രയില്‍ എത്തിയപ്പോള്‍ ശരീരാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്ർന്ന്  ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ വിവരം ബസ് ജീവനക്കാരെ അറിയിക്കുകയും ഉടന്‍ തന്നെ ഡ്രൈവര്‍ ആദി സുരേഷ് ബസ്സ് നേരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

ബസ്സ് വരുന്നത് കണ്ട് ആശുപത്രി അധികൃതരും  ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി യുവതിയ്ക്ക് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ ഉടന്‍ തന്നെ നല്‍കുകയും ചെയ്തു.