മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി സ്വദേശിയായ വിമുക്തഭടന്‍ അന്തരിച്ചു


ഉള്ളിയേരി: വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി സ്വദേശിയായ വിമുക്തഭടന്‍ അന്തരിച്ചു. കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍.കെ ശശീന്ദ്രന്‍(58) ആണ് മരിച്ചത്.

ജൂണ്‍ 29നായിരുന്നു വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുന്നതിനിടെ ശശീന്ദ്രന്‍ താഴേക്ക് വീണത്. ഉടന് തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.