‘പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക’; കീഴരിയൂരിലും അരിക്കുളത്തും മേപ്പയ്യൂരിലും യു ഡി എഫിന്റെ പ്രതിഷേധ പ്രകടനം
കീഴരിയൂർ: തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് മത ധ്രുവീകരണം നടത്തി അധികാരം നിലനിർത്താൻ നടപ്പാലാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ നേതൃത്വത്തിൽ കീഴരിയൂർ, അരിക്കുളം, മേപ്പയ്യൂർ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കീഴരിയൂരിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന യോഗത്തിൽ യുഡിഎഫ് ചെയർമാൻ ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.കെ.ദാസൻ, ഇടത്തിൽ രാമചന്ദ്രൻ, ജെഎസ്എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം.സുരേഷ് ബാബു, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കുന്നുമ്മൽ റസാഖ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ചുക്കോത്ത് ബാലൻ നായർ, മന ത്താനത്ത് രമേശൻ, കെ.കെ. സത്താർ, ഒ.കെ.കുമാരൻ , കെ.വി.രജിത, കെ.പി.സുലോചന, ഗോപാലൻ കുറ്റ്യായത്തിൽ എന്നിവർ നേതൃത്വം നൽകി.
പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കിയ കേന്ദ്രസർക്കാരിനെതിരെ അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടി മുക്കിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വി പി എം ബഷീർ, കെ അഷറഫ്, ഒ കെ ചന്ദ്രൻ, എൻ കെ അഷറഫ്, ശശി ഊട്ടേരി, പൊയിലങ്ങൽ അമ്മദ്, ഇ കെഅഹമ്മദ് മൗലവി, കെ ശ്രീകുമാർ, സക്കരിയ മാവട്ട് , ശ്രീധരൻ കണ്ണമ്പത്ത്, ഹസ്സൻ കാസിം, അനസ് കാരയാട് അബ്ദുറഹിമാൻ മലയിൽ, സുഹൈൽ അരിക്കുളം, സ്വാലിഹ് മുഹമ്മദ് സി കെ, വി പി കെ ലത്തീഫ്, ശുഐബ് തർമൽ, പി പി കെ അബ്ദുല്ല എന്നിവർനേതൃത്വം നൽകി ബൂത്ത് – ശാഖാ നേതാക്കളും പങ്കെടുത്തു.
മോദി സർക്കാർ നടപ്പിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ എം.കെ അബ്ദുറഹിമാൻ,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,എ.വി അബ്ദുള്ള,കെ.പി വേണുഗോപാൽ,എം.എം അഷറഫ്,സി.പി നാരായണൻ,കെ.എം.എ അസീസ്, മുജീബ് കോമത്ത്,ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പ്രതിഷേധ സംഗമം നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. പി.കെ അനീഷ്,എം.കെ അബ്ദുറഹിമാൻ സംസാരിച്ചു.