വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് പന്ത്രണ്ടാമത് ബാച്ച് ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് പന്ത്രണ്ടാമത് ബാച്ച് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സമ്പ് ഡിവിഷണല്‍ ഡിവൈഎസ്പി ബൈജു കെ.എം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘ലഹരിയാവാം ജീവിതത്തോട്’ എന്ന വിഷയത്തെ അധികരിച്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍ പി. റഷീദ് ക്ലാസെടുത്തു.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച *വേണ്ട ബ്രോ’എന്ന ഫ്‌ലാഷ് മോമ്പ് കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി.
ഹെഡ്മാസ്റ്റര്‍ വി. അനില്‍ അദ്ധ്യക്ഷ വഹിച്ച ചടങ്ങില്‍ പി.കെ രവിത, വി. സാബു, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, എഎസ്‌ഐ അഷ്‌റഫ് .പി, കെ.എല്‍ ശ്രീകല, ഷിജി ബാബു കമ്പനി കമാന്റര്‍ എസ്.ജെ കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ് പി സി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി യൂസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.