‘കൊയിലാണ്ടി അണേലയില്‍ പുലിയിറങ്ങി’; മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിച്ചു, വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യമിതാണ് !
കൊയിലാണ്ടി: ഒരു ദിവസം നീണ്ട ‘പുലി’പ്പേടിയില്‍ നിന്ന് ആശ്വാസത്തിലേക്ക് അണേല സ്വദേശികള്‍. ഇന്നലെ വൈകുന്നേരം 6മണിയോടെയാണ് അണേല സ്വദേശികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ചെറിയപറമ്പത്ത് ഗോപാലന്‍ നായരുടെ വീടിന് സമീപത്തായി ‘പുലി’യെപ്പോലെ തോന്നിക്കുന്ന ജീവി എത്തിയത്. പിന്നാലെ ജീവിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
രാവിലെ മുതല്‍ ‘പുലി’യെ കാണാനായി ചെറിയപറമ്പത്തേക്ക് ആളുകള്‍ വരാനും തുടങ്ങി. ആശങ്ക കൂടിയതോടെ ഒടുവില്‍ നാട്ടുകാര്‍ താമരശ്ശേരി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു.
വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചിത്രങ്ങളും വീഡിയോയും കാണുകയും ശേഷം സ്ഥലവും സന്ദര്‍ശിക്കുകയും ചെയ്ത ശേഷമാണ് പ്രദേശത്ത് കണ്ട ജീവി പുലിയല്ല കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഒരു ദിവസം നീണ്ട ആശങ്ക അവസാനിക്കുകയായിരുന്നു.
ഇതേ കാട്ടുപൂച്ചയെ തെറ്റിക്കുന്ന് ഭാഗത്തായി ഇന്ന് വൈകുന്നേരം 6മണിക്ക് കണ്ടതായി വിവരം വന്നിട്ടുണ്ട്. മുമ്പും കൊയിലാണ്ടിയുടെ ചില ഭാഗങ്ങളില്‍ കാട്ടുപൂച്ചയെ കണ്ടതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
ദൃശ്യങ്ങള്‍ കാണാം