മധ്യഭാഗത്തുള്ള ടയറുകള്‍ തമ്മില്‍ ഉരസി തീ പടര്‍ന്നു; ആനക്കുളത്ത് വെച്ച് റബ്ബര്‍പാല്‍ കയറ്റിപ്പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു


Advertisement

കൊയിലാണ്ടി: ആനക്കുളത്ത് റബ്ബര്‍പാല്‍ കയറ്റിപ്പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.30 തോടെ ആനക്കുളം ജംഗ്ഷനില്‍ വെച്ചാണ് സംഭവം. ടാങ്കര്‍ ലോറിയുടെ അടിയില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  നാട്ടുകാര്ർ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.

Advertisement

മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് റബ്ബര്‍ പാല്‍ കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിയുടെ മധ്യഭാഗത്തുള്ള ടയറുകള്‍ രണ്ടും തമ്മില്‍ ഉരസി തീ പിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം ഉപയോഗിച്ച് തീയും പുകയും പൂര്‍ണമായും അണയ്ക്കുകയായിരുന്നു.

https://www.instagram.com/reel/DIxytVlBnnT/?igsh=MXBreGJpdjJuc3hmeQ==

Advertisement

ഗ്രേഡ് എ.എസ്.ടി.ഓ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ മാരായ ഹേമന്ത് ബി, ജിനീഷ് കുമാര്‍, നിധിപ്രസാദ് ഇ എം, അനൂപ് എന്‍പി,നിതിന്‍ രാജ് കെ, ഹോംഗാര്‍ഡ് രാജേഷ് കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Advertisement