എ.കെ.ജി ഫുട്‌ബോള്‍ മേള മൂന്നാം മത്സരം; രണ്ട് വിദേശ താരങ്ങള്‍ കളത്തിലിറങ്ങും, പോരാട്ടം ജനറല്‍ എര്‍ത്ത് മൂവ്‌സും എഫ്.സി പാറക്കല്‍ താഴെയും തമ്മില്‍


കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്ബോള്‍ മേളയിലെ മൂന്നാം മത്സരം ഇന്ന് രാത്രി ഏഴിന് നടക്കും. ജനറല്‍ എര്‍ത്ത് മൂവ്‌സും എഫ്.സി പാറക്കല്‍ താഴെ യും തമ്മിലാണ് ഇന്നത്തെ മത്സരം.

ക്യാപ്റ്റന്‍ സമദിന്റെ നേതൃത്വത്തില്‍ രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. രണ്ട് സുഡാനി കളിക്കാരും നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത കളിക്കാരുമാണ് മത്സരത്തിനിറങ്ങുന്നത്. നാലുവര്‍ഷംമുന്‍പ് നടത്തിയ എ.കെ.ജി ഫുട്‌ബോള്‍ മത്സരത്തില്‍ കപ്പ് കരസ്ഥമാക്കിയിരുന്നു ജനറല്‍ എര്‍ത്ത് മൂവ്‌സ്.


ക്യാപ്റ്റന്‍ സച്ചിന്റെ നേതൃത്വത്തില്‍ സംസ്ഥാന, ദേശീയ തലത്തില്‍ പങ്കെടുത്ത താരങ്ങളാണ് എഫ്.സി പാറക്കല്‍ താഴെയ്ക്കു വേണ്ടി കളത്തിലിറങ്ങുന്നത്. എ.കെ. ജി ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായിരുന്നു ടീം. അന്ന് എഫ്.സി പൊയില്‍ക്കാവ് എന്നപേരിലായിരുന്നു മത്സരിച്ചിരുന്നത്. സംസ്ഥാന തലത്തില്‍ മത്സരിച്ച നാല് താരങ്ങളും ഐ.ലീഗില്‍ മത്സരിച്ച നാല് താരങ്ങളുമാണ് ടീമിന്റെ കരുത്ത് തെളിയിക്കാന്‍ ഇന്ന് ഇറങ്ങുന്നത്.