രോഗ ചികിത്സയ്ക്ക് സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യം; നഗരസഭയിലെ മൂന്നാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി


കൊയിലാണ്ടി: പൊതു ജനത്തിന് ഏറെ ഉപകാരപ്രദമായ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയിലെ മൂന്നാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററാണിത്. മറ്റു രണ്ടെണ്ണം കൊല്ലം, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളില്‍ മുന്‍പേ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ തന്നെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തരം സെന്ററുകളില്‍ ഒരു രൂപ പോലും ചിലവഴിക്കാതെ രോഗ ചികിത്സ ലഭിക്കുന്നു എന്നത് സാധാരണക്കാര്‍ക്ക് വലിയൊരാശ്വാസമാണ് എന്ന് എം.എല്‍.എ പറഞ്ഞു. എല്ലാ രോഗങ്ങള്‍ക്കും താലൂക് ആശുപത്രിയെ ആശ്രയിക്കുന്നത് ജനങ്ങളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടാണ്. ഇത്തരം സെന്ററുകള്‍ മികച്ച സേവനമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

എല്ലാദിവസവും ഉച്ചയക്ക് 1മണിമുതല്‍ ആറു മണിവരെ ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫര്‍മസിസ്റ്റ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവരുടെ സേവനം സെന്ററില്‍ ലഭ്യമാണ്. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി, വികസന കാര്യ സമിതി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര, ക്ഷേമ കാര്യ സമിതി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍, പൊതുമരാമത്തു സമിതി ചെയര്‍മാന്‍ അജിത് മാസ്റ്റര്‍, വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത്, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, ചന്ദ്രിക, സുധ സി, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ് വി, ചന്ദ്രശേഖരന്‍, വിജയഭാരതി ടീച്ചര്‍, അന്‍വര്‍ ഇയ്യഞ്ചേരി, മുരളീധരഗോപാലന്‍ കെ കെ നാരായണന്‍, നഗരസഭാ എഞ്ചിനീയര്‍ ശിവപ്രസാദ് കെ, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍, സതീഷ് കുമാര്‍ ടി കെ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) പരിപാടിക്ക് നന്ദിയും പറഞ്ഞു.